പെണ്‍മയും പ്‍ രതിരോധവും ഗ്‍ രേസിയുടെ കഥകളില
Main Article Content
Abstract
സമൂഹജീവി എന്ന നിലയില്‍ സ്ത്രീ അനുഭവിക്കുന്ന ജീവിതാനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അവതരണമാണ് സ്ത്രീപക്ഷസാഹിത്യം. ഒരു സാഹിത്യകൃതി അത് ഏത് ഭാഷയിലോ ഏതുതരത്തിലോ ഉള്ളതായിക്കൊള്ളട്ടെ ഒരു വിമോചനതന്ത്രം എന്ന നിലയില്‍ ഏതൊരു പീഡിതവര്‍ഗ്ഗത്തിന്റെയും രക്ഷാമാര്‍ഗ്ഗമായി ഇത് മാറാറുണ്ട്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് സ്ത്രീപക്ഷരചനകള്‍. സ്ത്രൈണാനുഭവങ്ങളെ അതിന്റെ മുഴുവന്‍ വംശങ്ങളെയും ഉള്‍ക്കൊണ്ട് അവതരിപ്പിക്കുകയും സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നുള്ളതാണ് സ്ത്രീപക്ഷ രചനകളുടെ ഏറ്റവും വലിയ മേന്മ. പുരുഷാധിപത്യലോകത്തുനിന്ന് സ്ത്രീയെ പരിരക്ഷിക്കുകയും മോചിപ്പിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമല്ല അവളുടെ പൗരാവകാശവും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയാ വകാശവും സംരക്ഷിക്കുക എന്ന കര്‍ത്തവ്യവും സ്ത്രീപക്ഷസാഹിത്യം ലക്ഷ്യം വയ്ക്കുന്നുണ്ട്. അതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ഗ്രേസിയുടെ ചെറുകഥകള്‍. പടിയിറങ്ങിപ്പോയ പാര്‍വതി, ഭ്രാന്തന്‍പൂക്കള്‍, ഉടല്‍വഴികള്‍ എന്നീ ചെറുകഥകള്‍ അതിനുള്ള തെളിവുകളാണ്.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial 4.0 International License.